കണിച്ചാർ: കരിന്തളം - വയനാട് 440 കെ വി ലൈൻകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണംകണിച്ചാർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.കOണിച്ചാർ, കരിന്തളം - വയനാട് 440 ലൈൻ പ്രവർത്തിയുമായി ബന്ധപ്പെട്ട് . ഭൂമിയും. വീടും നഷ്ടപ്പെടുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കണിച്ചാർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കർമ്മ സമതിയുടെയും, കർഷകരുടെയും യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി മന്ത്രി ഏക പക്ഷിയമായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചത് കർഷകരോടുള്ള അവഗണനായാണ്. മന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് അപര്യാപ്തമാണെന്നും. കേളകം, കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ രാഷട്രിയ താത്പര്യം മാറ്റി നിർത്തി. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നേടികൊടുക്കാൻ തയ്യാറകണമെന്നും കോൺഗ്രസ്സ് കണിച്ചാർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ കണിച്ചാർ പഞ്ചായത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് അവർക്ക് വേണ്ടി നിലകൊള്ളേണ്ട കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തിൽ നിന്നും വിട്ട് നിന്നതും സംശയം ജനിപ്പിക്കുന്നു. കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ അവരൊടപ്പം നിന്ന് പ്രവർത്തിക്കുമെന്നുംകോൺഗ്രസ് നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ചാക്കാ തൈക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. മൈക്കിൾ ടി. മാലത്ത്, സണ്ണി മേച്ചേരി, ലിസമ്മ ജോസഫ് , ജോജൻ എടത്താഴെ, സുനി ജസ്റ്റിൻ, സുരേഖ സജി, ആദർശ് തോമസ്, ജോസിലിൻ ബിനു എന്നിവർ സംസാരിച്ചു.
Congress's tiger children bring out the fighting spirit of Kannur. KSU's use of black flag against the Governor, Youth Congress march on Kottayam incident - street war in Kannur.